കടുപ്പിച്ച്‌ ഡോക്ടര്‍മാരും നഴ്സുമാരും; ഇന്ന് 2 മണിക്കൂര്‍ ഒ.പി ബഹിഷ്കരണം, നാളെ മുതല്‍ അനിശ്ചിതകാല സമരം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 October 2020

കടുപ്പിച്ച്‌ ഡോക്ടര്‍മാരും നഴ്സുമാരും; ഇന്ന് 2 മണിക്കൂര്‍ ഒ.പി ബഹിഷ്കരണം, നാളെ മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ഡോക്ര്‍മാര്‍ 2 മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈനടക്കം ക്ലാസുകളും നിര്‍ത്തിവെക്കും. കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് സമരം ശക്തമാക്കുന്നത്.

ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്.

ഇക്കാര്യത്തില്‍ നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരവും തുടരുകയാണ്. അതേസമയം ആദ്യ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഇതുവരെ സമരങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടില്ല.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog