രാവിലെ പരിശീലന പാറക്കലിനിടയിൽ ആണ് അപകടം. ഗ്ലൈഡറിൽ ഉണ്ടായിരുന്ന രണ്ട് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു. ലെഫ്. രാജീവ് ഝാ, പെറ്റി ഓഫീസർ ഇലക്ട്രിക്കൽ എയർ സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കൊച്ചിയിലെ തന്നെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.
39 കാരനായ രാജീവ് ഉത്തരഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ബിഹാറിലെ ഭോജ് സ്വദേശിയാണ് 29 കാരനായ സുനിൽകുമാർ. ഇദ്ദേഹം അവിവാഹിതനാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു