തലശ്ശേരി ഗവ ബ്രണ്ണന്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നാളെ മുഖ്യമന്ത്രി നിര്‍വഹിക്കുംl - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

തലശ്ശേരി ഗവ ബ്രണ്ണന്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നാളെ മുഖ്യമന്ത്രി നിര്‍വഹിക്കുംl
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഒക്ടോബര്‍ ഒന്നിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.   വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി  ജലീല്‍ അധ്യക്ഷനാകും.  സെന്റര്‍ ഓഫ് എക്സലന്‍സ് ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം, എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം, കോളേജിന് പുതുതായി നിര്‍മ്മിച്ച ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം, ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനം, 32 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച  അന്താരാഷ്ട്ര നിലവാരമുള്ള കെമിസ്ട്രി ലാബ് ഉദ്ഘാടനം, എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി കോളേജ് ലൈബ്രറിയില്‍ 52 ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച ഫര്‍ണിച്ചറുകളുടെ ഉദ്ഘാടനം എന്നിവയാണ് നടക്കുക. എ എന്‍ ഷംസീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog