ജൈവവൈവിധ്യത്തിന്റെ കലവറയായി പയ്യന്നൂർ കോളജിലെ ജോൺസി വനം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

ജൈവവൈവിധ്യത്തിന്റെ കലവറയായി പയ്യന്നൂർ കോളജിലെ ജോൺസി വനംപയ്യന്നൂർ ∙ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന സംരക്ഷണ പ്രാധാന്യമുള്ള മുന്നൂറിലധികം സസ്യങ്ങളുമായി പയ്യന്നൂർ കോളജിലെ ജോൺസി വനം. വംശനാശം ഭീഷണി നേരിടുന്ന അപൂർവ സസ്യങ്ങൾക്കായാണ് ഇവിടെ സംരക്ഷിത വനം നിർമിച്ചത്. കോളജ് ബോട്ടണി വിഭാഗവും എൻഎസ്എസ് യൂണിറ്റും ചേർന്നു കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ്, എം.എസ്.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം, പയ്യന്നൂർ റോട്ടറി ക്ലബ്, കോളജ് അലുംനി യുഎഇ ചാപ്റ്റർ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഒരു ഏക്കറിലധികം സ്ഥലത്ത് കാട് ഒരുക്കിയത്. 

വംശനാശ ഭീഷണി നേരിടുന്ന 120 മരങ്ങൾ ഇവിടെ വളരുന്നുണ്ട്. പലതും കഴിഞ്ഞ വർഷം മുതൽ പൂക്കാനും കായ്ക്കാനും തുടങ്ങി. കേരളത്തിൽ കാണപ്പെടുന്ന ഔഷധമായി ഉപയോഗിക്കുന്ന നൂറിലധികം മരങ്ങളെ ഉൾപ്പെടുത്തി ഔഷധ വനവും ക്യാംപസിലുണ്ട്. ‌ പ്രകൃതിസ്നേഹിയായ മുൻ പ്രഫസർ പരേതനായ ജോൺസി ജേക്കബിനുള്ള ഗുരുദക്ഷിണയായാണു ജോൺസി വനം ഒരുക്കിയതെന്നു കോളജ് ബോട്ടണി വിഭാഗം പ്രഫസറും സസ്യ ഗവേഷകനുമായ ഡോ.രതീഷ് നാരായണൻ പറഞ്ഞു. അഞ്ചു വർഷം മുൻപാണ് ജോൺസി വനത്തിന്റെ പ്രവർത്തനം തുടങ്ങിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog