മാലിന്യം നിറഞ്ഞ് താഴെ പൂക്കോം കനാൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

19Sep2020

താഴെപൂക്കോം കനാലിലെ മാലിന്യം

പൂക്കോം: പാനൂർ നഗരസഭയിലെ താഴെപൂക്കോം കനാൽ നാട്ടുകാർക്ക് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതി.

മാലിന്യം തള്ളൽ പരിധിവിട്ട് ജനജീവിതത്തെ ബാധിക്കുകയാണ്. കാടുപിടിച്ച കനാലിൽ അയ്യപ്പക്ഷേത്രപരിസരംമുതൽ അറവുമാലിന്യവും പ്ലാസ്റ്റിക്കും അഴുകിയ പച്ചക്കറികളും തള്ളുകയാണ്. ഇവയുടെ ദുർഗന്ധം സഹിക്കാൻ പറ്റുന്നില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. രാത്രിയിൽ വാഹനങ്ങളിലാണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്.

ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനമില്ലാത്ത പാനൂർ നഗരസഭയ്ക്ക് ഇതിന് പരിഹാരമുണ്ടാക്കാൻ കഴിയുന്നില്ല.

പാനൂർ നഗരസഭയിലെ മേഖലയിൽ മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ പ്രധാന വിപണനകേന്ദ്രമാണ് താഴെ പൂക്കോം. ഇവിടത്തെ മാലിന്യം എന്തു ചെയ്യണമെന്നറിയാതെ വ്യാപാരികളും നട്ടംതിരിയുകയാണ്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha