റീബിൾഡ് കേരളാ പദ്ധതി എടൂർ - ആനപ്പന്തി - പാലത്തുംകടവ് റോഡ് ടെണ്ടർ നടപടികൾ അവസാന ഘട്ടത്തിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

  ഇരിട്ടി:  പ്രളയാനന്തര പുനർനിർമാണ  പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലത്തിൽപ്പെട്ട എടൂർ - കമ്പിനിനിരത്ത് -ആനപ്പന്തി - അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ - വളവുപാറ - കച്ചേരിക്കടവ് - പാലത്തുംകടവ് റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലേക്ക്. ലോകബാങ്ക് സഹായത്തോടെയുള്ള റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് 22.246 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്. റോഡിനായി പുതിയതായി സ്ഥലം ഏറ്റെടുക്കാതെ തന്നെ നിലവിലുള്ള വീതിക്ക് ആനുപാതികമായി 7.5 മീറ്റർ മുതൽ 10 മീറ്റർ വരെ വീതിയിലുള്ള മെക്കാഡം ടാറിംങ്ങാണ് നടത്തുക.  
പുനർനിർമാണ പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പ്രവർത്തികളിൽ ഒന്നാണ് ഇത് . 2018 ലെ പ്രളയത്തിന് ശേഷം സണ്ണി ജോസഫ് എം എൽഎ യാണ് റോഡിനു വേണ്ടി ശുപാർശ ചെയ്തിരുന്നത്. 135.08 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കിയ റോഡിന്റെ ടെണ്ടർ ജൂലൈ 27 ന് തുറന്നു. പങ്കെടുത്ത കരാറുകാരുടെ യോഗ്യത പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.  അടുത്ത ദിവസം തന്നെ കരാർ ഉറപ്പിക്കാനാകുമെന്നാണ് അറിയുന്നത്. 
പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാലും  തകരാത്ത വിധമാണ് റോഡ് പുനർനിർമിക്കുക. ഇതിനായി ഭൂമിയുടെ പ്രത്യേകത മനസിലാക്കി ഫീഡ് ബാക്ക് ബെംഗ്‌ളൂർ ഓഫീസാണ് സർവെ നടത്തി നിർമാണ രൂപകല്പന നടത്തിയിരിക്കുന്നത്. വെമ്പുഴ പാലം ഉൾപ്പെടെ നിലവിലൂള്ള പാലങ്ങൾ ആവശ്യമായ അറ്റകുറ്റ പണി നടത്തി നിലനിർത്തും. സിമന്റ് ട്രീറ്റഡ് സബ് ബേസ് ആൻഡ് ആർഎപി ഉപയോഗിച്ച് ബിഎം ആൻഡ് ബിസി ( മെക്കാഡം ) ചെയ്യാനുള്ള നൂതന ഡിസൈൻ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ജംങ്ഷനുകളിലെ ഇന്റർ സെക്ഷൻ മെച്ചപ്പെടുത്തലും നടത്തും. പ്രവർത്തനക്ഷമമായ കലുങ്കുകൾ നിലനിർത്തും. 100 ഓളം കലുങ്കുകളും ഓവുചാലും ടൗണുകളിൽ നടപ്പാതയും പണിയും. മേഖലയിൽ പ്രളയം കൂടുതലായി ബാധിച്ച അയ്യൻകുന്ന് പഞ്ചായത്തിൽപ്പെടുന്നതാണ് ഈ റോഡ്. മലയോര ഗതാഗത രംഗത്ത് വൻ വികസനത്തിനും നിർദ്ദിഷ്ടപാത വഴിയൊരുക്കും. കെ എസ് ടി  പിയാണ് റോഡ് പണിയുടെ മേൽനോട്ട ചുമതല വഹിക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha