കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന കണിയാർ വയൽ ഉളിക്കൽ റോഡ് പ്രവൃത്തി പുരോഗമിക്കുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന കണിയാർ വയൽ ഉളിക്കൽ റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

 കോവിഡും മഴക്കാലവും കാരണം മന്ദഗതിയിലായിരുന്ന റോഡ് നിർമ്മാണം ബാലങ്കരി ഭാഗത്ത് പുരോഗമിക്കുന്നു. നാൽപ്പതിലധികം കൾവർട്ടുകളും 7 മീറ്റർ ടാറിങ്ങും 12 മീറ്റർ വീതിയും ഉള്ള റോഡിൻ്റെ ഓട നിർമ്മാണം ലെവലിങ്ങ് പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിലായി നടക്കുന്നു. മലയോര മേഖലയിലെ ഒരു സുപ്രധാന റോഡാണിത്. ഉന്നത നിലവാരത്തിലുയരുന്ന പ്രസ്തുത റോഡ് പൂർത്തിയായാൽ എറെ നാളുകളായ് യാത്രാ ദുരിതമനുഭവിക്കുന്ന ഈ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസ പ്രദമാകും. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡ് പ്രവൃത്തി നടത്തുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog