മട്ടന്നൂർ ടൗണിൽ സാമൂഹിക അകലം പാലിക്കാതെയും സന്ദർശക രജിസ്റ്ററിൽ പേര് വിവരങ്ങൾ ശേഖരിക്കാതെയും കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അനിത വേണു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

*കണ്ണൂരാൻ വാർത്ത* 

💢 *###TOP STORY* 💢
    
       *##IMPACT*

മട്ടന്നൂർ ടൗണിൽ സാമൂഹിക അകലം പാലിക്കാതെയും സന്ദർശക രജിസ്റ്ററിൽ പേര് വിവരങ്ങൾ ശേഖരിക്കാതെയും കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ  അനിത വേണു 
മട്ടന്നൂർ : മട്ടന്നൂർ നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  വ്യാപാരികൾ  നഗരസഭയുടെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും  കടകളിൽ എത്തുന്ന സന്ദർശകരുടെ രജിസ്റ്ററിൽ പേരും വിവരങ്ങളും കൃത്യമായി രേഖപെടുത്തണമെന്നും  നഗരസഭ ചെയർ പേഴ്സൺ അനിത വേണു അറിയിച്ചു അല്ലാത്തപക്ഷം   വ്യാപാരികൾക്കെതിരെ ലൈസൻസ് റദ്ദു ചെയ്യുന്നതടക്കമുള്ള  കർശനനടപടി സ്വീകരിക്കുമെന്നും   പറഞ്ഞു  

കടകളിൽ സാമൂഹിക അകലം പാലിക്കാതെ വ്യാപാരം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും ഇത്തരം നടപടികൾ രോഗവ്യാപനത്തിനു ഇടയാകുമെന്നും  കോവിഡ് പ്രതിരോധ നടപടികൾ കർശനമായും കൃത്യതയോടെയുമുള്ള നടപടികൾ നടത്തി മുന്നോട്ട് പോകുന്ന നഗരസഭയുടെ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളിആകണമെന്നും   അനിത വേണു പറഞ്ഞു. 


സാമൂഹിക അകലം പാലിക്കാതെയും  കസ്റ്റമറുടെ രജിസ്റ്ററിൽ  പേരുകൾ ശേഖരിക്കാതെയും  കച്ചവടം ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളെ നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തി കൊണ്ട് കണ്ണൂരാൻ വാർത്ത നൽകിയ ടോപ്സ്റ്റോറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  നഗരസഭയുടെ വിശദീകരണം ലഭ്യമായത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha