രൂക്ഷമായ പന്നി ശല്യത്തിൽ പൊറുതിമുട്ടി നായാട്ടുപാറ കോവൂർ നിവാസികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoനായാട്ടുപാറ: രൂക്ഷമായ പന്നിശല്യത്തിൽ പൊറുതിമുട്ടുകയാണ്  കോവൂരിലെ ഒരുപറ്റം കർഷകർ.
വിയർപ്പൊഴുക്കി വിളയിക്കുന്ന കാർഷിക വിളകൾ വിപണിയിൽ എത്തിക്കാനോ  വിൽക്കുവാനോ സാധിക്കാതെ ദുരിതത്തിലായിയിരിക്കുകയാണ് ഇവിടെ ഉള്ളവർ. വാഴ നെല്ല് ചേമ്പ്  കാപ്പ എന്നിങ്ങനെ ഉള്ള കാർഷിക വിളകളാണ് രാത്രിയിൽ കൂട്ടമായി എത്തുന്ന പന്നികളാൽ നശിപ്പിക്കപ്പെടുന്നത്. 
പന്നി ശല്യം രൂക്ഷമായതിനാൽ ഉറക്കമൊഴിഞ്ഞു പന്നികളെ ഓടിക്കേണ്ട അവസ്ഥ കൂടി ഇവിടെ ഉള്ള കർഷകർ നേരിടേണ്ടിവരുന്നുണ്ട്. പന്നിശല്യത്തിന് എത്രയും പെട്ടന്ന് അധികൃതർ  അറുതി വരുത്തണമെന്ന്  നാട്ടുകാരനും യുവ കർഷകനുമായ ജയേഷ് കണ്ണൂരാൻ വാർത്തയോട് പറഞ്ഞു. കഴിഞ്ഞ വർഷവും ഇത് പോലെ വ്യാപകമായ നാശനഷ്ടം കർഷകർക്ക് ഉണ്ടായിട്ടുണ്ട് എന്നും  പന്നി ശല്യത്തിന് പൊതുവെ ഫണ്ട് ലഭ്യമില്ലാത്തിരുന്നിട്ടും  കർഷകരുടെ പ്രയാസങ്ങൾ മനസിലാക്കി ഇടപെട്ടു കൊണ്ട് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും  വാർഡ്‌ കൗൺസിലർ മനോജ്‌ കുമാർ  കണ്ണൂരാൻ വാർത്തയോട് പറഞ്ഞു. 


റിപ്പോർട്ടർ 
നാസിം 
കണ്ണൂരാൻ വാർത്ത

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha