നേതാക്കളുടെ മക്കളുടെ പാപഭാരം പാര്‍ട്ടി ഏറ്റെടുക്കില്ല: പി ജയരാജന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 September 2020

നേതാക്കളുടെ മക്കളുടെ പാപഭാരം പാര്‍ട്ടി ഏറ്റെടുക്കില്ല: പി ജയരാജന്‍


Thalassery, News, Kerala, P Jayarajan, CPM, Politics, P Jayarajan openly stated his opinion about leader's sons

സ്വര്‍ണകടത്തില്‍ സിപിഎം അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെയില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ നേതൃത്വത്തെ വെട്ടിലാക്കുന്നു. മക്കള്‍ മാഹാത്മ്യത്തില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന പിണറായി, കോടിയേരി, ഇ പി ജയരാജന്‍ എന്നീ നേതാക്കള്‍ക്കെതിരെ ഒളിയമ്പു എയ്യുകയാണ് ജയരാജന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ലെന്ന് ജയരാജന്‍ തുറന്നടിച്ചു.

നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളൂ. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പി ജയരാജന്‍ തുറന്നടിച്ചു. സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍  ഒരു വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി ജയരാജന്‍ കാര്യങ്ങള്‍ തുറന്നടിച്ചത്. 

സിപിഎം നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിക്കുന്നുണ്ട്. മകന്‍ എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടോളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog