ന്യോള്‍ ' ചുഴലി; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ കാറ്റും മഴയും; ദുരന്ത നിവാരണ സേനയെ വിന്യസിക്കും. ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

ന്യോള്‍ ' ചുഴലി; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ കാറ്റും മഴയും; ദുരന്ത നിവാരണ സേനയെ വിന്യസിക്കും. ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട്


uploads/news/2020/09/426138/rain.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബര്‍ 23 ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍ ' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടതും മഴയ്ക്ക് സാധ്യതയേറിയതും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് പടിഞ്ഞാറന്‍ കടലില്‍ 50 - 55 കിലോമീറ്റര്‍ വരെയും കരയില്‍ ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 45 - 50 വരെയും ഈ ദിവസങ്ങളില്‍ വര്‍ദ്ധിക്കും എന്നാണ് സൂചന.

തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കി, കോഴിക്കോട്,മലപ്പുറം, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശ്ശൂരില്‍ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളില്‍ എത്തുക.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog