നാടും നഗരവും കോവിഡിൻ്റെ പിടിയിലമരുമ്പോൾ മലയോര ഗ്രാമങ്ങളിലെ യുവജനത ഹരിതവിപ്ലവത്തിൻ്റെ പിന്നാലെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാനൂരിലെ നാലേക്കറിലധികം വരുന്ന കുന്നിൻ പ്രദേശമാണ് നെല്ലും പച്ചക്കറികളും കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്നത്.
റബ്ബർ മരങ്ങൾ മുറിച്ചുനീക്കിയ  കുന്നിൻചെരുവ് പാട്ടത്തിനെടുത്താണ് സുഹൃത്തുക്കളായ സുജിത്ത്, ഷാജുമോൻ എന്നിവർ തങ്ങളുടെ കുടുംബാഗങ്ങളുടെ പിന്തുണയോടെ കൃഷിയിലേക്കിറങ്ങിയത്. ഉളിക്കൽ പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള അവാർഡ് നേടിയിട്ടുള്ള സുജിത്തിന് ഇത്തരമൊരു വലിയൊരു സംരംഭത്തിന് മുന്നോട്ട് വന്നപ്പോൾ കർഷകനായ ഷാജുമോൻ കൂടെയുണ്ടായത് വലിയൊരു പിന്തുണയും നൽകി. തുടക്കത്തിൽ കഴിഞ്ഞ ജൂൺ മാസത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കരനെൽ കൃഷി ആരംഭിച്ചു. ഇതിനൊപ്പം ഇടവിളയായി വാഴ, വഴുതന, പച്ചമുളക്, കുബളം, മത്തൻ ,വെള്ളരി, കക്കിരി, ചോളം, ചേമ്പ്, കൂർക്ക, കപ്പ തുടങ്ങിയ വിളകളും കൃഷി ചെയ്തു. 

ഉളിക്കൽ പഞ്ചായത്തും കൃഷി വകുപ്പും പ്രോത്സാഹനങ്ങളും സഹായങ്ങളുമായി ഒറ്റക്കെട്ടായി കൂടെ നിന്നു. മാസങ്ങൾക്കു ശേഷം മത്തൻ, കുമ്പളം, വഴുതിന തുടങ്ങിയ നിരവധി വിളകൾ വിളവെടുപ്പിന് പാകമാകുകയും വാർഡ് മെമ്പർ റോയിയുടെ സാന്നിദ്ധ്യത്തിൽ  ഉളിക്കൽ കൃഷി അസിസ്റ്റൻ്റ രാജീവൻ വിളവെടുപ്പ് ഉദ്ഘാടനം നടത്തുകയും ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ  ചെറിയ രീതിയിലാണ് വിളവെടുപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha