റോഡിൽ വലിയ ഗർത്തം അറബി റോഡ് അടച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഉളിക്കൽ : ഉളിക്കൽ - അറബി - കോളിത്തട്ട് -പേരട്ട റോഡ് കേന്ദ്ര റോഡ് വികസന ഫണ്ടിൽ പെടുത്തി മെക്കാഡം ടാറിങ് ചെയ്യാൻ ആയി കയറ്റം കുറക്കൽ പ്രവർത്തി ചെയ്യുന്നതിന്റെ ഭാഗമായി കേയാപറമ്പ് കയറ്റം പണി നടക്കുമ്പോൾ ഇഞ്ചികാല ബേബിയുടെ വീടിന്റെ മുന്നിൽ വലിയ ഗർത്തം കണ്ടെത്തി. 12  അടി താഴ്ചയിൽ ഏകദേശം  5 അടി വ്യാസത്തിൽ ആണ് ഗുഹ കണ്ടത്. ഇതിന് സമീപം ഉള്ള രണ്ടു വീടുകൾക്ക് ഭീഷണി ആണ്. ഇഞ്ചികാല ബേബിയുടെ പുതിയ രണ്ടു നില വാർപ്പ് വീട്, തൊട്ട് അടുത്ത കരിന്താറ്റിൽ കരുണാകരൻ എന്നിവരുടെ വീടിന്റെ അടിയിൽ കൂടി ആണ് ഗർത്തം പോയിട്ടുള്ളത്. രണ്ടു വീടുകൾക്കും വൻ ഭീഷണി ആണ്. ഉളിക്കൽ സർക്കിൾ ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, വാർഡ് മെമ്പർ, പഞ്ചായത്ത്‌ അധികാരികൾ,  ഇരിട്ടി ഫയർ ഫോഴ്‌സ് ഗ്രേഡ് എ എസ് ടി ഒ അശോകൻ, ബെന്നി, ജോർജ്, നിതീഷ് ജേക്കബ്, തുടങ്ങിയവർ സ്ഥലത്തു എത്തി. രണ്ടു വീട്ട്കാരെയും മാറ്റി പാർപ്പിച്ചു. ജിയോളജി വകുപ്പിൽ നിന്ന് ബന്ധപ്പെട്ടവർ വന്നു പരിശോധന നടത്തിയാൽ മാത്രമേ ഇനി വീട്ട്കാർക്ക് അവിടെ താമസിക്കാൻ സാധിക്കു. ചൊവ്വാഴ്ച ജിയോളജി സ്ഥലം സന്ദർശിക്കും 
അറബിയിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എരുതുകടവ്  ട്രാൻസ്‌ഫോർമറിന്റെ അവിടെ നിന്ന് തിരിഞ്ഞു അമരവയൽ -  എൽ. ജെ  ഹോസ്പിറ്റൽ റോഡിൽ കൂടിയും, അറബിയിൽ നിന്ന്  വള്ളിത്തോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എരുതുകടവ് - കൂമൻതോട് റോഡിൽ കൂടിയും പോകേണ്ടത് ആണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha