വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സലാഹുദ്ദീന്റെ മൃതദേഹം കബറടക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

10Sep2020സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്റെ മൃതദേഹം കണ്ണവത്ത് പൊതുദർശനത്തിന് വെച്ചപ്പോൾ

ചിറ്റാരിപ്പറമ്പ്: ചൊവ്വാഴ്ച വൈകിട്ട് കണ്ണവത്തിനടുത്ത് കൈച്ചേരിയിൽ വെട്ടേറ്റ് മരിച്ച എസ്.ഡി.പി.ഐ. പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്റെ മൃതദേഹം കണ്ണവം വെളുമ്പത്ത് മഖാം കബർസ്ഥാനിൽ കബറടക്കി.

ബുധനാഴ്ച രാവിലെ തലശ്ശേരി താലൂക്ക് ആസ്പത്രിയിൽ മൃതദേഹപരിശോധന നടത്തി. വൈകീട്ട് 3.30-ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹം കണ്ണവത്ത് എത്തിച്ചത്. കണ്ണവം പുതിയ പാലത്തിന് സമീപത്തുള്ള സലാഹുദ്ദീന്റെ വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളെ കാണിച്ചശേഷം കണ്ണവം ജുമാ മസ്ജിദ് മൈതാനത്ത്‌ പൊതുദർശനത്തിനുവെച്ചു.

അന്ത്യാഞ്ജലിയർപ്പിക്കാൻ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒട്ടേറെപ്പേരാണ് വാഹനങ്ങളിൽ കണ്ണവത്ത് എത്തിയത്. വൈകിട്ട് മൂന്നുമുതൽ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും കണ്ണവം ടൗണിൽ തടിച്ചുകൂടി. കണ്ണവം ടൗണിന് ഒരുകിലോമീറ്റർ ദൂരം വാഹന ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു. കൈച്ചേരി ചുണ്ട മുതൽ കണ്ണവം ടൗൺ വരെയുള്ള റോഡ് പോലീസ് നിയന്ത്രണത്തിലായിരുന്നു.

മൃതദേഹപരിശോധന കോവിഡ് മാനദണ്ഡ പ്രകാരം

തലശ്ശേരി: കൊലചെയ്യപ്പെട്ട എസ്.ഡി.പി.ഐ. പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീന്റെ മൃതദേഹം ജനറൽ ആസ്പത്രിയിൽ കോവിഡ് മാനദണ്ഡപ്രകാരമാണ് പരിശോധന നടത്തിയത്. സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടർന്നായിരുന്നു നടപടി. മലബാർ കാൻസർ സെന്ററിൽ ചൊവ്വാഴ്ചയായിരുന്നു കോവിഡ് പരിശോധന നടത്തിയത്.

ബുധനാഴ്ച രാവിലെയാണ് ഫലം ആസ്പത്രി സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന് കൈമാറിയത്. തുടർന്ന് സൂപ്രണ്ടിന്റെ അധ്യക്ഷതയിൽ അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്ന് കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം പരിശോധന നടത്താൻ തീരുമാനിച്ചു.

പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. ആർ.എം.ഒ. കൂടിയായ ഡോ. വി.എസ്.ജിതിന്റെ നേതൃത്വത്തിലായിരുന്നു മൃതദേഹ പരിശോധന.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha