കോൺഗ്രസ് പ്രവർത്തകന് നേരെ അക്രമം:സി പി എം എന്ന് കോൺഗ്രസ്‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

കോൺഗ്രസ് പ്രവർത്തകന് നേരെ അക്രമം:സി പി എം എന്ന് കോൺഗ്രസ്‌

      
 ഇരിട്ടി: കോൺഗ്രസ് പായം മണ്ഡലം സെക്രട്ടറി ബൈജു ആറാംഞ്ചേരിയക്ക് നേരെ സിപിഎം പ്രവർത്തകരുടെ അക്രമം. ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വോട്ടർ പട്ടിക പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സർക്കാറിനെതിരെയുള്ള ജനരോഷത്തിൽ നിന്ന് വിറളി പൂണ്ട സിപിഎം ജില്ലയിൽ അക്രമം അഴിച്ചു വിടുകയാണെന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. അക്രമം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാകണമെന്ന്  കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗീസ്, പായം മണ്ഡലം പ്രസിഡണ്ട് ഷൈജൻ ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog