യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ: ചാവശ്ശേരി ആട്ട്യലത്തെ ആണിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആട്ട്യലം നീതു നിവാസിൽ അനിൽ (41) നെയാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പകൽ 12നാണ് സംഭവം. ലോഡിങ് തൊഴിലാളിയായ അനിൽ രാവിലെ പണിക്ക് പോയിരുന്നു. പണി കഴിഞ്ഞെത്തി കുളിക്കാനായി തോട്ടിലേക്ക് പോയതാണ്. പിന്നീടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha