മലയാളി യുവാവ് ദുബായില്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

uae-pravasi death-swimmingpool-dubaiഅജീര്‍ പാണൂസ്‌

ദുബായ്: മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാ(41)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫർസാന. മകൾ: ഫില ഫാത്തിമ. അജീറിന്റെ സഹോദരൻ ഹാരിസ് പാണൂസ് ഈ വർഷം ജനുവരിയിൽ ദുബായിൽ മരിച്ചിരുന്നു. മറ്റു സഹോദരങ്ങൾ: സാജിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.






Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha