കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശി മഹറൂഫ്, മുണ്ടേരിയിലെ റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടിച്ചത്. പിടിച്ച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. കണ്ണൂർ ഫ്ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടിച്ചത്. മൂന്ന് ദിവസമായി ഇവർ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വിൽപ്പനയിലെ മറ്റ് ഇടപാടുകാർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ കെ ചന്ദ്രൻ,സുനിൽകുമാർ,ഷൈജു,തുടങ്ങിയവരും സ്‌ക്വാഡിലുണ്ടായിരുന്നു . കണ്ണൂർ ഭാഗത്ത് ആനക്കൊമ്പ് വില്പന നടത്താൻ ശ്രമം നടക്കുന്നതായി തിരുവനന്തപുരം വിജിലൻസ് ചീഫ് കൺസർവേറ്റർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വനം വകുപ്പധികൃതർ പരിശോധന ശക്തമാക്കിയത്. വിൽപയ്ക്കായി ആനക്കൊമ്പ് ഇവരെ മറ്റിരു സംഘം ഏൽപ്പിച്ചതായാണ് വനവകുപ്പ് സംശയിക്കുന്നത് . അന്വേഷണ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha