ഇടത് ദുർഭരണെത്തെ കാത്തിരിക്കുന്നത് ആജീവനാന്ത ക്വാറന്റെയിൻ:അബ്ദുറഹ്മാൻ കല്ലായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ: ഭരണത്തിന്റെ നിഖില മേഖലകളിലും പൂർണ്ണ പരാജയമാണ് പിണറായി ഗവൺമെൻ്റെന്നും അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഈ ഭരണത്തിൻ്റെ മുഖമുദ്രയെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി പ്രസ്താവിച്ചു. മയക്കുമരുന്ന് കടത്തുകാർക്കും സ്വർണ്ണക്കടത്തുകാർക്കും ഓശാന പാടുന്ന സർക്കാറാണിത്. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെയും ഭരണത്തെയും ആജീവനാന്ത ക്വാറൻറയിനിൽ അയക്കാൻ കേരളത്തിലെ പൊതു സമൂഹം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരിക്കൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിൽ മീറ്റ് ഇസ്ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻറ് സി കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം പി എ റഹീം, മണ്ഡലം പ്രസിഡൻ്റ് പി ടി എ കോയ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി അനസ്, കെ മുഹമ്മദ് അഷറഫ് ഹാജി, കെ ടി നസീർ, കെ കെ സത്താർ ഹാജി, കെ പി അസീസ് മാസ്റ്റർ, എം ഉമ്മർ ഹാജി, കെ വി അബ്ദുൽ ഖാദർ ,കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ,പി എം ഉമ്മർ കുട്ടി, കെ പി മുസമ്മിൽ' യുപി അബ്ദുറഹ്മാൻ, കെ ടി കരീം മാസ്റ്റർ,എൻ വി ഹാരിസ്, പി അബ്ദുൽ സലാം, സി സി ഹിദായത്ത്എം പി അഷറഫ്, അഡ്വ.കെ പി മുഹമ്മദ് ബഷീർ, ആർ പി നാസർ, വിസി ജുനൈർ,പ്രസംഗിച്ചു' ജനറൽ സെക്രട്ടറി പി കെ ഷംസുദ്ദീൻ സ്വാഗതവുംകെ പി അബ്ദുള്ള നന്ദിയും പറഞ്ഞു
ചിത്രം: ഇരിക്കൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിൽ മീറ്റ് അബ്ദു ഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha