കണ്ണൂർ: ഖേലോ ഇന്ത്യ സ്കീമിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമിക്കാനുള്ള അനുമതി നൽകുമെന്ന് കെ.സുധാകരൻ എം.പി.യെ കേന്ദ്ര യുവജനകാര്യ-സ്പോട്സ് മന്ത്രി കിരൺ റിഞ്ചു അറിയിച്ചു. 400 മീറ്റർ സിന്തറ്റിക് ട്രാക്ക് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിർമിക്കുന്നതിനുവേണ്ടി ഏഴ് കോടി രൂപ ചെലവ് വരുന്ന പദ്ധതി ലഭിച്ചിട്ടുണ്ടെന്നും ഖേലോ ഇന്ത്യാ സ്കീമിൽ പദ്ധതി നടപ്പാക്കാൻ ബന്ധപ്പെട്ട സമിതി ശുപാർശചെയ്തിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി രേഖാമൂലം അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു