ഇരിട്ടി ടൗൺ തുറക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:
കൊറോണ പ്രതിരോധത്തിന്‍റെ പേരില്‍ ഇരിട്ടി ടൗണ്‍ പൂര്‍ണ്ണമായും അടച്ചിട്ട്  വ്യാപാരികളേയും പൊതുജനങ്ങളേയും പ്രയാസത്തിലേക്ക് തളളിവിടുന്ന ജനദ്രോഹപരമായ നടപടികള്‍  ഇരിട്ടി മുനിസിപ്പല്‍ ഭരണസമിതി അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.എെ പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് സത്താര്‍  ഉളിയില്‍ അവശ്യപ്പെട്ടു. ഇരിട്ടി ടൗണിലെ കടകള്‍ തുറക്കാന്‍ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട്  എസ്.ഡി.പി.എെ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ഇരിട്ടി ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശത്തു നിരന്തരം അധികാരികള്‍ പ്രഖ്യാപിക്കുന്ന കന്‍റോണ്‍മെന്‍റ് സോണ്‍ കാരണം വ്യാപാരികളും തൊഴിലാളികളും പട്ടിണിയിലേക്കാണ് പോവുന്നത്. 
നാല് മാസത്തിനിടെ നാല് തവണയാണ് ഇരിട്ടി ടൗണ്‍ അടച്ചിട്ടത്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ മറ്റ് ടൗണുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇരിട്ടിയെ മാത്രം ടാര്‍ജറ്റ് ചെയ്ത് അടപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോജനയുണ്ടെന്ന്  നാട്ടുകാര്‍ അടക്കം പറഞ്ഞു കൊണ്ടിരിക്കുന്നു. ഇരിട്ടി പൂര്‍ണ്ണമായും പലതവണ അടച്ചിട്ടിട്ടും രാഷ്ട്രീയ പാര്‍ട്ടികളും വ്യാപര സംഘടനകളും മൗനം പാലിക്കുകയാണു. ഇരിട്ടി ടൗണ്‍ അടച്ചിടുന്നത് കാരണം ജനങ്ങള്‍ മറ്റ് ടൗണുകളെയാണു ആശ്രയിക്കുന്നത. ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനത്തിന് ഇടവരുത്തുകയാണ് ചെയ്യുക. അത്കൊണ്ട്  വ്യാപാരികളേയും തൊഴിലാളികളേയും പൊതുജനങ്ങളേയും പ്രയാസത്തിലേക്ക് തളളിവിടുന്ന സമീപനം തിരുത്തി ഇരിട്ടി ടൗണിലെ കച്ചവട സ്താപനങ്ങൾ ഉടന്‍ തുറക്കാന്‍ അധികാരികള്‍ അടയന്തിര നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം വ്യാപാരികളേയും പൊതുജനങ്ങളേയും അണിനിരത്തി ശക്തമായ സമരത്തിന്  പാര്‍ട്ടി നേത്യത്വം നല്‍കുമെന്നും സത്താർ ഉളിയിൽ പറഞ്ഞു. പരിപാടിയിൽ
 എസ്.ഡി.പി.ഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് തമീം പെരിയത്തിൽ  അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ നസീര്‍ ഉളിയില്‍, യൂനുസ് ഉളിയിൽ, മുനിസിപ്പല്‍ സെക്രട്ടറി ഫൈസല്‍ മര്‍വ്വ എന്നിവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha