കർഷകരെ ഇല്ലാതാക്കുന്ന നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണം -അഡ്വ: സോണി സെബാസ്റ്റ്യൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യാവൂർ: രാജ്യത്തെ കർഷകരുടെ നടുവൊടിക്കുന്ന, കുത്തക മുതലാളിമാർക്ക് വേണ്ടി ഉണ്ടാക്കിയ കർഷക ബിൽ പിൻ വലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും, അല്ലാത്ത പക്ഷം കർഷകരോടൊപ്പം ചേർന്ന് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ പറഞ്ഞു. കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ  നയങ്ങൾക്കെതിരെ, കർഷക വിരുദ്ധ നിയമ നിർമാണം പിൻ വലിക്കുക  - വന്യ മൃഗശല്യം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക ,കാർഷിക കടങ്ങൾ എഴുതി തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ജോയി പുന്നശ്ശേരിമലയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റു പറമ്പിൽ ,ജേക്കബ് മാരിപ്പുറം ,കെ ടി മൈക്കിൾ മാസ്റ്റർ ,അഷ്റഫ്.ടി.പി ,അൻസിൽ വാഴപ്പള്ളി ,ബേബി മുല്ലക്കരിയിൽ ,ജേക്കബ് പനന്താനം ,ജിത്തു തോമസ് ,ബിനോയി ആലുങ്കത്തടം ,വത്സല സാജു ,കുഞ്ഞുമോൻ കുഴിവേലിൽ ,ജയൻ മല്ലിശ്ശേരി, പി കെ ബാലകൃഷ്ണൻ ,കുര്യാക്കോസ് തെരുവത്ത് ,ഇ കെ കുര്യൻ തുടങ്ങിയവർ സംസാരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha