സമ്പർക്കത്തിലൂടെ രോഗബാധ; നുച്ചിയാട് വാർഡിലെ റോഡുകൾ അടക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നുച്ചിയാട് പതിനേഴാം വാര്‍ഡില്‍  സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട്  അതീവ ജാഗ്രത നിർദേശങ്ങളും, നടപടികളുമായി പഞ്ചായത്തും പോലീസും, ആരോഗ്യ വകുപ്പും. നാളെ മുതൽ വാർഡ് പൂർണമായും അടച്ചിടാൻ തീരുമാനിച്ചതിന്റെ ഭാഗമായി പോലീസ് നേതൃത്വത്തിൽ ഇപ്പോൾ നുച്ചിയാട്, കപ്പണ, മണിപ്പാറ എന്നിങ്ങനെ പതിനേഴാം വാർഡിൽ ഉൾപ്പെടുന്ന പ്രധാന സ്ഥലങ്ങളിലെ റോഡുകൾ പൂർണമായി അടച്ചിടുകയാണ്. സമ്പർക്ക രോഗം ഗൗരവമേറിയത് ആയതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.

നാളെ മുതൽ ജനങ്ങൾ യാതൊരു കാരണവശാലും വീട് വിട്ട് പുറത്തു പോകാൻ പാടില്ല എന്നാണ് ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശം. വാർഡിലെ വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടാൻ തീരുമാനിച്ചു. എന്നാൽ വ്യപാരികൾക്ക് ഹോം ഡെലിവറിയായി വ്യപാരം നടത്തുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. അവശ്യ സാധനങ്ങൾ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഹോം ഡെലിവറിയിലൂടെ മാത്രം എത്തിച്ച് നല്‍കും. ഇതിനായി വോളണ്ടിയർമാരുടെ സഹായം ജനങ്ങൾക്ക് തെരെഞ്ഞെടുക്കാവുന്നതാണ്. അതാത് ദിവസത്തെ ആവശ്യ സാധനങ്ങൾക്കായി രാവിലെ 10 മണിക്ക് മുൻപായി വോളണ്ടിയർമാരെ വിളിച്ചു പറയേണ്ടതാണ്. ഇത് പോലെ മരുന്ന് ആവശ്യമുള്ളരും വളൻ്റിയർമാരെ വിളിച്ചറിയിക്കേണ്ടതാണ്.

വാർഡിനുള്ളിലും, വാർഡിനകത്തേക്കും, പുറത്തേക്കുമായി ഉള്ള അനാവശ്യ യാത്രകൾ പോലീസ് കർശനമായി നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യത്തിന് വേണ്ടി പുറത്ത് പോകേണ്ടവർ  പൊലിസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിക്കേണ്ടതാണ്. നിർദ്ദേശങ്ങൾ പാലിക്കാത്തവരും, ആരോഗ്യ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുന്നവരും കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha