മനപ്പൂർവം സംഘർഷം ഉണ്ടാക്കാൻ ആർ എസ് എസ് ശ്രമം: എസ് ഡി പി ഐ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 September 2020

മനപ്പൂർവം സംഘർഷം ഉണ്ടാക്കാൻ ആർ എസ് എസ് ശ്രമം: എസ് ഡി പി ഐ

മട്ടന്നൂർ:
നീർവെലിയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും മനപ്പൂർവം സംഘർഷം ഉണ്ടാക്കാൻ ആർ എസ് എസ് ശ്രമിക്കുകയും ചെയ്യുന്നതായി എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ റഫീഖ് കീച്ചേരി പറഞ്ഞു.
യാതൊരു പ്രകോപനവും ഇല്ലാതെ അർദ്ധ രാത്രിയിൽ പള്ളിക്ക് സമീപവും റോഡിലും ബോംബെറിയുകയാണ്. ഇത്തരം അക്രമ പ്രവർത്തനങ്ങളെ പാർട്ടി ജനങ്ങളെ അണി നിരത്തി നേരിടും. നാട്ടിലെ സമാധാനം തകർക്കുന്ന ആർ എസ് എസ് ക്രമിനലുകളെ നിലക്ക് നിർത്താൻ പോലീസ് തയ്യാറാവണം. ആർ എസ് എസ് കേന്ദ്രങ്ങളിൽ വ്യാപക ബോംബ് നിർമ്മാണവും  ആയുധ ശേഖരവും നടക്കുകയാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനോ ആയുധങ്ങൾ കണ്ടെത്താനോ പോലീസ് തയ്യാറാവുന്നില്ല.

ആർ എസ് എസിന്റെ ഏതൊരു അക്രമത്തെയും പാർട്ടി ചെറുത്ത് തോൽപ്പിക്കും.  എക്കാലത്തെയും പോലെ ഭയപ്പെടുത്തി കീഴ്പെടുത്താമെന്ന വ്യാമോഹം നടക്കില്ലെന്നും അക്കാലം അവസാനിച്ചതായും റഫീഖ് കീച്ചേരി വ്യക്തമാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog