ഇടിമിന്നലിൽ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 30 September 2020

ഇടിമിന്നലിൽ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശം

ഇരിട്ടി: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ഇരിട്ടിയിൽ മൂന്ന് വീടുകൾക്ക് നാശം. ഇൻവെർട്ടർ അടക്കമുള്ള ഇലട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു.   ഇരിട്ടിയിലെ ഗ്ളാസ് മഹൽ കടയുടമ റുഖിയ മൻസിലിൽ കെ.കെ. അബ്ദുല്ല ഹാജിയുടെയും മക്കളായ കെ.പി. ഷെമീർ, കെ.പി. ഷെരീഫ എന്നിവരുടെ ഇരിട്ടി പൊതുമരാമത്ത് റസ്റ്റ് ഹൌസിന്  സമീപമുള്ള  വീടുകൾക്കാണ് നാശമുണ്ടായത്.  മൂന്ന്  വീടുകളിലെലേയും  ഇൻവർട്ടറുകൾ ,  ടെലഫോൺ കേബിളുകൾ , സ്വിച്ചുകൾ, ടി വി, ഫ്രിഡ്ജ് എന്നിവ കത്തി നശിച്ചു. ജനൽചില്ലുകൾ പൊട്ടി ചിതറുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന സാധങ്ങൾ നശിക്കുകയും ചെയ്തു. 
സംഭവ സമയം കെ.കെ. അബ്ദുള്ള ഹാജിയുടെ വീട്ടിൽ ആളുണ്ടായിരുന്നില്ല.  മറ്റു രണ്ടു വീടുകളിലുള്ളവർ പരിക്കേൽക്കാതെ  അത്ഭുതകരമായാണ്  രക്ഷപ്പെട്ടത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog