മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 28 September 2020

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കൊവിഡ് സ്ഥിരീകരിച്ചു
  
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 


മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസകും ജയരാജനും രോഗമുക്തി നേടി നിലവിൽ നിരീക്ഷണത്തിലാണ്. വിഎസ് സുനിൽ കുമാർ ചികിത്സയിൽ തുടരുകയാണ്. 

കണ്ണൂർ എംപി കെ സുധാകരന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ കൊവിഡ് പൊസീറ്റീവായി ദില്ലി എയിംസിൽ ചികിത്സയിലുണ്ടായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം നെഗറ്റീവായി ദില്ലിയിലെ വസതിയിലേക്ക് മാറിയിട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog