പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ഇന്ത്യക്കാര്‍ക്ക് സഊദിയിലേക്ക് അനുമതിയില്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ഇന്ത്യക്കാര്‍ക്ക് സഊദിയിലേക്ക് അനുമതിയില്ല

റിയാദ്:നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സഊദിയിലേക്ക് ഉടന്‍ തന്നെ തിരിച്ചു വരാമെന്ന പ്രതീക്ഷകള്‍ക്ക് അസ്ഥാനത്താക്കി സഊദി സിവില്‍ ഏവിയേഷന്റെ പുതിയ സര്‍ക്കുലര്‍. ഇന്ത്യക്കാര്‍ക്ക് നിലവില്‍ സഊദിയില്‍ ഇറങ്ങാന്‍കഴിയില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ സഊദി സിവില്‍ ഏവിയേഷന്‍ ആണ് പുറത്തിറക്കിയത്. ഇന്ത്യയെ കൂടാതെ, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും അനുമതി നല്‍കുകയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇതോടെ ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍ ഉണ്ടായേക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. സഊദി പൗരന്മാര്‍, ബന്ധുക്കള്‍, അവരുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍, ജി സി സി പൗരന്മാര്‍, റി എന്‍ട്രി, ലേബര്‍, ബിസിനസ്, ലേബര്‍, ഫാമിലി തുടങ്ങി വിസിറ്റ് വിസകളുള്ള വിദേശികള്‍ എന്നിവര്‍ക്ക് സഊദിയിലേക്ക് വരാന്‍ അനുമതി നല്‍കി നേരത്തെ ഭാഗികമായ പ്രവേശനനാനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ സഊദിയിലേക്ക് വരാമെന്ന പ്രതീക്ഷയിലായിരുന്നു. നേരത്തെയുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സഊദിയിലേക്ക് വിമാന സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും ഇത് വൈകുന്നത് മൂലം ദുബായ് വഴി സഊദി പ്രവേശനത്തിനും നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം സഊദി പൗരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ നാല് രാജ്യങ്ങളില്‍ നിന്നും പ്രവേശനം അനുവദിക്കും. രാജ്യത്ത് എത്തുന്നതിന്‍്റെ 48 മണിക്കൂറിനുള്ളിലെ പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജരാക്കണം. പുതിയ സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും സഊദിയിലെത്തിയ വിമാനങ്ങളില്‍ ഇന്ത്യക്കാര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി വിദേശ വിമാന കമ്ബനി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog