കോവിഡ് വ്യാപനം: യുഡിഎഫ് ആള്‍ക്കൂട്ട സമരങ്ങള്‍ നിര്‍ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



സര്‍ക്കാറിനെതിരായ പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരായ പ്രതിഷേധമുണ്ടാകുമെങ്കിലും ആള്‍ക്കൂട്ട പരിപാടികള്‍ ഉണ്ടാവില്ല. ഇക്കാര്യങ്ങള്‍ ഘടക കക്ഷികളുമായി സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ സമരങ്ങൾ ഇനി സാധ്യമാകൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യമാണുള്ളത്. വയോജനങ്ങളുടെ എണ്ണം, ജനസാന്ദ്രത എന്നിവ കൂടുതലായതുകൊണ്ട് കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സമരങ്ങളില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയുണ്ടായി. പ്രതിപക്ഷം വൈറസിന് പടരാന്‍ സാഹചര്യമൊരുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha