അപകടകരം ഈ അഴുക്കുചാൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

27Sep2020• തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം റോഡിൽ സ്ലാബിടാത്ത അഴുക്കുചാൽ. വാഹനങ്ങൾ വീഴാതിരിക്കാൻ നാട്ടുകാർ കമ്പുകൾ കെട്ടിയിരിക്കുന്നു

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രം റോഡിലെ അഴുക്കുചാൽ നവീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം. അപകടകരമായ വിധത്തിലാണ് റോഡിൽ അഴുക്കുചാലുള്ളത്. അഞ്ചുവർഷം മുൻപ് ടൂറിസം പദ്ധതിയിൽ വികസനപ്രവർത്തനങ്ങൾ നടത്തിയ റോഡാണിത്. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞവർഷം മെക്കാഡം ടാർചെയ്ത്‌ വികസിപ്പിച്ചു. റോഡിൽ പലയിടത്തും വീതി കുറവാണെന്ന പ്രശ്നമുണ്ട്. ക്ഷേത്ര സന്ദർശകർക്കുപുറമെ പുഴക്കുളങ്ങര, വെള്ളാവ്, പനങ്ങാട്ടൂർ, ആടിക്കുംപാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. റോഡിൽ ചില ഭാഗങ്ങളിൽ അഴുക്കുചാലിനുമുകളിൽ സ്ലാബിട്ടുവെങ്കിലും മൂടാതെ കിടക്കുന്ന ഭാഗവുമുണ്ട്.

നടപ്പാതയില്ലാത്തതും ഓവുചാൽ തുറന്നുകിടക്കുന്നതും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരസഭാ പദ്ധതിയിലുൾപ്പെടുത്തി പരിഹരിക്കാവുന്ന പ്രശ്നനങ്ങളേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. സമീപവാസികൾ ആവശ്യപ്പെട്ടിട്ടും അഴുക്കുചാൽ നവീകരണത്തിന് അധികൃതർ തയ്യാറാക്കുന്നില്ലെന്നും പരാതിയുണ്ട്.

ക്ഷേത്രദർശനത്തിനുള്ള യാത്രക്കാരുടേതുൾപ്പെടെ ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അഴുക്കുചാലിൽ വീഴാതിരിക്കാൻ നാട്ടുകാർ താത്കാലികമായി കമ്പുകൾ കെട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്.

സ്ലാബിടാൻ നടപടി വേണം

രാജരാജേശ്വര ക്ഷേത്രം റോഡിലെ അഴുക്കുചാൽ സ്ലാബിടാൻ അടിയന്തര നടപടി വേണം. ശാസ്ത്രീയമായരീതിയിൽ നിർമാണം നടക്കാത്തതാണ് പ്രശ്നം. ഈ ഭാഗത്ത് യാത്രക്കാർ ബുദ്ധിമുട്ടുന്നുണ്ട്.

രാഹുൽ ദാമോദരൻ, പൊതുപ്രവർത്തകൻ

അഴുക്ക്ചാൽ നവീകരിക്കണം

രാജരാജേശ്വര ക്ഷേത്രം റോഡിലെ അഴുക്ക്ചാൽ നവീകരിക്കണം. പലഭാഗങ്ങളിലും ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. സ്ലാബിടാത്ത ഭാഗവുമുണ്ട്. വാഹനങ്ങൾ അഴുക്കുചാലിൽ വീഴാറുണ്ട്. നഗരസഭയുടെ ശ്രദ്ധക്കുറവാണ് റോഡ് ഇങ്ങനെയാകാൻ കാരണം.

എം.നാരായണൻ നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസർ, ടി.ടി.കെ.ദേവസ്വം, തളിപ്പറമ്പ

അധികൃതർ അവഗണിക്കുന്നു
ക്ഷേത്രം റോഡിലെ അഴുക്കുചാൽ നവീകരിക്കേണ്ട കാര്യത്തിൽ അധികൃതർ കടുത്ത അവഗണന കാട്ടുന്നു. മഴക്കാലത്ത് റോഡിൽ വെള്ളംകെട്ടിനിൽക്കാറുണ്ട്. പ്രശ്നം ബന്ധപ്പെട്ട എൻജിനീയർമാരെ കണ്ട് പരാതിപ്പെട്ടതാണ്. അഴുക്കുചാൽ തീർത്തും അശാസ്ത്രീയമാണ്. പൂർണമായും സ്ലാബിടണം.
വിജയ് നീലകണ്ഠൻ
പരിസ്ഥിതി പ്രവർത്തക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha