പാലായില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

പാലായില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Road accident at Kottayam Pala died two പാലാ പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം അപകടത്തില്‍പ്പെട്ട കാറും ലോറിയും  

കോട്ടയം: പാലാ പൊൻകുന്നം റോഡിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ശനിയാഴ്ച രാവിലെ പൂവരണി പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്.

കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. കട്ടപ്പന മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ്, അപ്പു എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കട്ടപ്പനയിൽ നിന്ന് വരുകയായിരുന്ന മാരുതിക്കാറും, പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും തമ്മിൽ പൂവരണി പള്ളിക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

മരിച്ചവരുടെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog