കണ്ണൂർ മാർക്കറ്റിലെ പോലിസ് നടപടി പ്രധിഷേധാര്ഹം : വെൽഫയർ പാർട്ടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കണ്ണൂർ മാർക്കറ്റിൽ ഇന്നലെ വഴിയോര കച്ചവടക്കാരനെതിരെയുള്ള പോലിസ് നടപടി കേരള പൊലീസിന് അപമാനകാരവും പ്രതിഷേധാര്ഹവുമാണ്ണെന്നും പോലിസ് ഡിപ്പാർട്ട്മെന്റിന് നാണക്കേടുണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും  വെൽഫയർ പാർട്ടി കണ്ണൂർ മുൻസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു 

വഴിയോര കച്ചവടം ഇപ്പോൾ അനുവദിക്കുന്നില്ലെങ്കിൽ കൂടി കോവിഡ് കാലത്ത്പ്രതിസന്ധിയിലായ ധാരാളം മനുഷ്യർ  ജീവൻ നിലനിർത്തുന്നതിന്ന് ,കുടുംബത്തെ സംരക്ഷിക്കുന്നതിന് ആശ്രയിക്കുന്നത് വഴിയോര കച്ചവടത്തെയാണ്  .കോവിഡ് മാനദണ്ഡങ്ങൾ ,നിയന്ത്രണങ്ങൾ ,പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം  ഉന്തുവണ്ടിയും കച്ചവട വസ്തുവായ ഭക്ഷണ സാധനങ്ങളും  ചവിട്ടി നശിപ്പിക്കുന്ന ആക്രമണ നടപടികൾ നിയമപാലകരുടെ ഭാഗത്തു നിന്നുണ്ടാവുന്നത് അപലപനീയവും പ്രതിഷേധാര്ഹവുമാന്നെന്നും ഉദ്യോഗസ്ഥനെതിരെ ഡിപ്പാർട്ടമെന്റ് നടപടി സ്വീകരിക്കണമെന്നും  വെൽഫയർ പാർട്ടി കണ്ണൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്‌ കെ വി അഷ്‌റഫ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha