മോട്ടോർ വാഹന വകുപ്പ് അതീവ ജാഗ്രതയോടെ രംഗത്ത് : ഇനി വഴിയില്‍ തടയില്ല, പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈൽഫോണിൽ എത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഇനി ഫോണിൽ സന്ദേശമായെത്തും. പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും വാഹനപരിശോധന ഓൺലൈനായതോടെ നിയമം ലംഘിച്ചാൽ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈൽഫോണിൽ വരുമ്പോൾ മാത്രമാകും കുടുങ്ങിയ കാര്യം തിരിച്ചറിയുക.



ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാൻ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡ് വക്കിൽ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാർട്ട് ഫോണിൽ കുറ്റകൃത്യങ്ങൾ പകർത്തി ഓൺലൈൻ ചെക്ക് റിപ്പോർട്ട് നൽകുകയാണ്.

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ മുകളിലോട്ടുള്ള 900 എൻഫോഴ്സ്മെൻ് ഓഫീസർമാരുടെയും മൊബൈൽഫോണുകളിൽ ഇ-ചെലാൻ പ്രവർത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങൾ എവിടെവെച്ച് കണ്ണിൽപ്പെട്ടാലും പിഴചുമത്താം. മൊബൈൽഫോണിൽ ചിത്രമെടുത്താൽ മതി. പരിവാഹൻ വെബ്സൈറ്റുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്.

പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈൽഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, നോ പാർക്കിങ്, വാഹനങ്ങളുടെ രൂപമാറ്റം, നമ്പർ പ്ലേറ്റിലെ, ക്രമക്കേടുകൾ എന്നിവയെല്ലാം പിഴനോട്ടീസായി മാറും. സൺഫിലിം ഒട്ടിച്ചിരിക്കുന്നത്, ഗിയർ നോബ് ചെയ്ഞ്ച് ചെയ്യുന്നത്, ഓഡിയോസിസ്റ്റം ചെയ്തതിന്, വാഹനത്തിലെ ആൻ്റിന പോലെയുള്ള ഫിറ്റിംഗുകൾക്ക് തുടങ്ങി വിവിധ കാര്യങ്ങൾക്ക് ഇപ്പോൾ പിഴ ഈടാക്കുന്നുണ്ട്.

പിഴയടയ്ക്കാൻ 30 ദിവസം ലഭിക്കും. ഓൺലൈനിലും പിഴയടയ്ക്കാം. ഇല്ലെങ്കിൽ ഓൺലൈനായി കോടതിയിൽ കേസെത്തും.

ആദ്യപടിയായി വാഹനങ്ങളുടെ രൂപമാറ്റവും നമ്പർബോർഡിലെ ക്രമക്കേടുകളുമാണു പരിശോധിച്ചത്. ഇ-ചെലാനിൽ ഇതുവരെ 28,000 പേർ കുടുങ്ങി. വീലുകൾ, സൈലൻസർ എന്നിവയിൽ മാറ്റംവരുത്തിയ വാഹനങ്ങളും അനുവദനീയമല്ലാത്ത ലൈറ്റുകൾ, ഹോണുകൾ, കൂളിങ് ഫിലിം എന്നിവ ഉപയോഗിച്ചവർക്കുമാണ് പിഴചുമത്തിയത്.

എവിടെനിന്നാണ് പരിശോധിക്കുക എന്നുപോലും അറിയാനാകില്ല. 'സേഫ് കേരള'യുടെ 24 മണിക്കൂർ സ്ക്വാഡുകൾകൂടി നിരത്തിലിറങ്ങിയാൽ പരിശോധന കൂടുതൽ കർശനമാകും.
പിഴത്തുക പൂർണമായും ട്രഷറിയിലേക്കാണു പോകുന്നത്

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha