സലാഹുദ്ദീൻ വധം: പ്രതികളുമായി തെളിവെടുപ്പ് നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 September 2020

സലാഹുദ്ദീൻ വധം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട 3 പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇന്നലെ വൈകുന്നേരത്തോടെയാണു കണ്ണവം സിഐ കെ.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കൊലപാതകം നടന്ന ചുണ്ടയിലിനും കൈച്ചേരിക്കും നടുവിലുള്ള വളവിലും ഗൂഢാലോചന നടത്തിയ പുഴക്കരയിലും എത്തിച്ച് തെളിവെടുത്തത്.   ചുണ്ടയിൽ സ്വദേശികളായ പ്രതികൾ അഞ്ചു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ണ നിവാസിൽ ആഷിഖ് ലാൽ എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
കൃത്യത്തിനു തൊട്ട് മുൻപ് ഇവർ മൂന്ന് പേരും സംഭവ സ്ഥലത്തിനു സമീപത്തെ പുഴക്കരയിൽ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.  കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.പൊലീസ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പ്രതികളെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 8ന് വൈകുന്നേരം ചിറ്റാരിപ്പറമ്പ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള സ്ഥലത്ത് വച്ചാണ് സഹോദരിമാർക്കു ഒപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ  സംഘം വെട്ടിക്കൊലപ്പെടുത്തിയത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog