മാധ്യമ മേഖലയിലെ പുതിയ തരംഗമായ നവ മാധ്യമങ്ങൾ ഒത്തുചേരുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

മാധ്യമ മേഖലയിലെ പുതിയ തരംഗമായ നവ മാധ്യമങ്ങൾ ഒത്തുചേരുന്നു

മാധ്യമ മേഖലയിലെ പുതിയ തരംഗമായ നവ മാധ്യമങ്ങൾ ഒത്തുചേരുന്നു. വാർത്ത മാധ്യമ രംഗത്തെ മികച്ച ശക്തിയായി അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ ഓൺലൈൻ മീഡിയ (ASIOM) രൂപീകരിച്ചു. പ്രഥമ ജനറൽ സെക്രട്ടറിയായി സുവീഷ് ബാബു. ഇരിട്ടി, യേയും പ്രസിഡൻറായി Adv K.V ശ്രീകുമാർ , ട്രഷററായി KM അബൂബക്കർ ഹാജി., സെക്രട്ടറിമാരായി അബ്ദുൾ നാസർ, ജിൽസ് വർഗീസ്.വൈസ് പ്രസിഡൻറുമാരായി Adv ഹരീഷ്, സജി ജോസഫ്, ഉപദേശക സമിതി അംഗങ്ങളായി നസീം.ടി, രഞ്ചിത്ത് K എന്നിവരേയും 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.കേരളം, കർണ്ണാടക, തമിഴ്നാട് ,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഓൺലൈൻ - ആൻഡ്രോയിഡ് ന്യൂസ് പോർട്ടലുകൾ ഉൾക്കൊള്ളുന്ന മാധ്യമ ശൃംഖലയാണ് ASIOM വിഭാവനം ചെയ്യുന്നത് .മറ്റു സംസ്ഥാനങ്ങളോടൊപ്പം ആയിരക്കണക്കിന് ഓൺലൈൻ ന്യൂസ് പോർട്ടലുകളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റി രൂപീകരണ നടപടികൾ ത്വരിതപ്പെടുത്തിയതായും നവമാധ്യമ മേഖലയിൽ തൊഴിൽ കണ്ടെത്തിയ പതിനായിരങ്ങൾക്ക് തണലായി അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ ഓൺലൈൻ മീഡിയ മാറുമെന്നും ASIOM ഭാരവാഹികൾ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog