ജനാധിപത്യ ശക്തികളുമായി വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് ധാരണകളുണ്ടാക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ഇരിക്കൂർ: വർഗീയ ഫാസിസ്റ്റുകളുടെ  ദുർഭരണത്തിൽ ഇന്ത്യാ മഹാരാജ്യം സകല മേഖലകളിലും തകർന്ന് തരിപ്പണമാവുകയാണണെന്നും പ്രാദേശിക തലം മുതൽ മതേതര ശക്തികളുടെ ഐക്യ നിര കെട്ടിപ്പടുത്തി മാത്രമെ സംഘ് പരിവാറിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്നും

വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി സാജിദ ഷജീർ പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം  വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മതേതര  ജനാധിപത്യ ശക്തികളുമായി ഇരിക്കൂർ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. 


പഞ്ചായത്ത് പ്രസിഡണ്ട് എൻ. റഷീദ് ഹസൻ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എൻ.എം ശഫീഖ്,

ജില്ലാ കമ്മിറ്റിയംഗം സി.കെ മുനവ്വിർ

മണ്ഡലം പ്രസിഡണ്ട് വി പി ഖലീൽ, ട്രഷറർ സി.എച്ച് മൂസാൻ ഹാജി, വൈസ് പ്രസിഡണ്ട് എൻ.എം സ്വാലിഹ്, ഇരിക്കൂർ ടൗൺ യൂണിറ്റ് പ്രസിഡണ്ട് മുഹ്സിൻ ഇരിക്കൂർ,

സിദ്ദീഖ് നഗർ യൂണിറ്റ് പ്രസിഡണ്ട് കെ പി ഇബ്റാഹീം, പട്ടീൽ യൂണിറ്റ് സെക്രട്ടറി കെ സമീർ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൻ്റെ ഉദ്ഘാടനം പ്രവാസി ഫോറം പ്രതിനിധി എൽ.കെ സുറൂർ റഹ്മാൻ നിർവ്വഹിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം അസി. കൺവീനർ ഫിദ ബഷീർ, യു.എ. ഇ പ്രവാസി ഇന്ത്യ ഇലക്ഷൻ കമ്മറ്റി പ്രതിനിധി ആഷിഖ് ഇരിക്കൂർ എന്നിവരെ ആദരിച്ചു. ഇരിക്കൂർ താലൂക്ക് ആശുപത്രി പ്രക്ഷോഭ പത്രിക യോഗത്തിൽ പ്രകാശനം ചെയ്തു. 


വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് സെക്രട്ടറി എം.പി നസീർ സ്വാഗതവും ട്രഷറർ കീത്തടത്ത് മുസ്തഫ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha