അറിവിന്റെ ജാലകം" ഓൺലൈൻ ക്ലാസിന് തുടക്കമിട്ട് സി പി ടി കണ്ണൂർ ജില്ലാ കമ്മിറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 അറിവിന്റെ ജാലകം"
 ഓൺലൈൻ ക്ലാസിന് തുടക്കമിട്ട് സിപിടി കണ്ണൂർ ജില്ലാ കമ്മിറ്റി 

ശാസ്ത്രം, ചരിത്രം, സാഹിത്യം,നിയമം,  ആനുകാലിക സംഭവങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നൽകാനുള്ള അറിവിന്റെ ജാലകം എന്ന ഓൺലൈൻ ക്ലാസ്സിന് ചൈൽഡ് പ്രൊട്ടക്ട് ടീം കണ്ണൂർ ജില്ലാ കമ്മിറ്റി തുടക്കമിട്ടു. ഇതിന് വേണ്ടി പ്രത്യേകമായി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുന്നത്. ആഴ്ചയിൽ ഒരു ദിവസം വിവിധ വിഷയങ്ങളിൽ വിദഗ്ദരായ അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. ഇതിന്റെ ഔപചാരികമായ ഉത്ഘാടനം കണ്ണൂർ ഡിസ്റ്റിക്ക് ക്രൈം ബ്രാഞ്ച് SI ശ്രീ. C V തമ്പാൻ നിർവഹിച്ചു. 
സി പി ടി ജില്ലാ പ്രസിഡൻറ് ഹാഷിം ആയില്ലം   അധ്യക്ഷതവഹിച്ചു. 
ജില്ലാ സെക്രട്ടറി സഹദേവൻ  പിലാത്തറ  സ്വാഗതവും CPT സംസ്ഥാന വൈസ് പ്രസിഡണ്ട്  ഉമ്മർ പാടലടുക്ക ആശംസകളർപ്പിച്ച് സംസാരിച്ചു സോഷ്യൽ മീഡിയ ഉപയോഗം കുട്ടികൾ ശ്രദ്ധിക്കാൻ എന്ന വിഷയത്തിൽ സിപിടി സംസ്ഥാന ജനറൽ സെക്രട്ടറി  ശ്രീ. സുനിൽ മളിക്കാൽ  പ്രഥമ ക്ലാസ്സ് കൈകാര്യം ചെയ്തു, CPTജില്ലാ ട്രഷറർ പ്രമോദ് കരിവെള്ളൂർ നന്ദിയും രേഖപ്പെടുത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha