കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ന്യൂഡൽഹി: കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് എൻഡിഎ സഖ്യം വിടുകയാണെന്ന് ശിരോമണി അകാലി ദൾ. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളിൽ ഒന്നാണ് ശിരോമണി അകാലി ദൾ. പാർട്ടിയുടെ പ്രതിനിധിയായ ഹർസിമ്രത്ത് കൗർ നേരത്തെ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു. പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനം.കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ മുന്നണി വിടുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. സഖ്യം വിടുന്നകാര്യം ആലോചിക്കുകയാണെന്ന് അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ നേരത്തെ പറഞ്ഞിരുന്നു. കർഷകർക്കൊപ്പം നിൽക്കണമെന്നും ബില്ലുകളിൽ ഒപ്പുവെക്കരുതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെയാണ് സുഖ്ബീർ ബാദലിന്റെ ഭാര്യ ഹർസിമ്രത്ത് കൗർ കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവച്ചത്. എന്നാൽ ബില്ലുകൾ കർഷകർക്ക് ഗുണകരമാകുമെന്നും കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വൻകിടക്കാർക്കടക്കം നേരിട്ട് വിൽക്കാൻ അവസരം ഒരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ കർഷകരോഷം തണുപ്പിക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിഞ്ഞില്ല.
പഞ്ചാബിലെയും ഹരിയാണയിലെയും ആയിരക്കണക്കിന് കർഷകരാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. വെള്ളിയാഴ്ചത്തെ രാജ്യവ്യാപക പ്രതിഷേധത്തിനിടെ അവർ റോഡുകളും തീവണ്ടിപ്പാളങ്ങളും ഉപരോധിച്ചിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha