ഹോമിയോ മരുന്ന് കഴിച്ചവരിൽ കോവിഡ് ബാധ കുറവ്. രോഗം വന്നവർ മൂന്നോ നാലോ ദിവസം കൊണ്ട് രോഗമുക്തരായെന്നും ആരോഗ്യമന്ത്രി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി ഇത്തരത്തില്‍ മരുന്ന് കഴിച്ച്‌ രോഗം വന്നവരില്‍തന്നെ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരുന്ന് കഴിച്ച ആളുകളില്‍ കുറച്ചു പേര്‍ക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളൂവെന്നും അഥവാ വന്നാല്‍ തന്നെ മൂന്നോ നാലോ ദിവസംകൊണ്ട് രോഗമുക്തി നേടിയതായും ചിലയിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഡി.എം.ഒയും പ്രശസ്ത സംവിധായകനും കൂടിയായ ഡോ. ബിജു ഇത്തരത്തില്‍ നടത്തിയ പഠനത്തിന്റെ ഫലം തന്നെ കാണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 
കോവിഡ് പ്രതിരോധ മരുന്ന് ഹോമിയോയില്‍ ഉണ്ടെന്ന് പറയുകയും അത് നല്‍കാന്‍ തയാറാവുകയും ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിതര്‍ക്ക് ചികിത്സ നല്‍കുന്നത് ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ മാത്രമേ സാധിക്കുകയുള്ളൂ. അതിനാല്‍ ഹോമിയോ മരുന്നു നല്‍കി ചികിത്സിക്കാന്‍ സാധിക്കില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha