പോലീസ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകർക്കുനേരേ പോലീസ് നടത്തുന്ന മർദനത്തിനും അതിക്രമത്തിനുമെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. കാൽടെക്സ് ജങ്‌ഷനിൽനിന്ന് തുടങ്ങിയ പ്രകടനം ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു.

പ്രകടനത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, ഷാജു കണ്ടമ്പേത്ത്, അനൂപ് തന്നട, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ്‌ ഷമ്മാസ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്, കെ.എസ്.യു. ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി തുടങ്ങിയവർ നേതൃത്വംനൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha