പിലാത്തറ ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

29Sep2020പിലാത്തറ ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുന്നു

പിലാത്തറ: ദേശീയ നിലവാരത്തിൽ പിലാത്തറയിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കായികമന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷതവഹിച്ചു. ടി.വി.രാജേഷ് എം.എൽ.എ. മുഖ്യാഥിതിയായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, കെ.കെ.പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, ടി.വി.ഉണ്ണിക്കൃഷ്ണൻ, പി.കുഞ്ഞിക്കണ്ണൻ, കെ.വനജ, പി.പി.ദാമോദരൻ, കെ.പദ്മനാഭൻ, സി.എം.വേണുഗോപാലൻ, എം.ശ്രീധരൻ, എം.ബാലകൃഷ്ണൻ, യു.രാമചന്ദ്രൻ, കെ.നാരായണൻ, നജുമുദിൻ, കെ.സി.രഘുനാഥ്, കായികവകുപ്പ് എക്സി. എൻജിനീയർ കേശവൻ അനന്തകൃഷ്ണൻ, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, കായികവകുപ്പ് ചീഫ് എൻജിനീയർ എസ്.രാജീവ് എന്നിവർ സംസാരിച്ചു.

ടി.വി.രാജേഷ് എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്നള്ള ഒരു കോടിയും സംസ്ഥാന സർക്കാരിന്റെ 1.82 കോടി രൂപയും ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണത്തോടെ സ്റ്റേഡിയം നിർമിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha