പിളർന്ന് രണ്ടായ മലയോര ഹൈവേയിൽ ഭൂമി കുഴിച്ച് പരിശോധന തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

19Sep2020• ഭൂമി പിളർന്ന് രണ്ടായ മലയോര ഹൈവേയിലെ മുണ്ടാനൂർ ഭാഗത്ത് ആഴത്തിൽ കുഴിയെടുത്ത് പരിശോധന നടത്തുന്നു

ശ്രീകണ്ഠപുരം: പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയിൽ മുണ്ടാനൂർ എസ്റ്റേറ്റിന് സമീപം ഭൂമി പിളർന്ന് റോഡ് രണ്ടായ പ്രദേശത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. റോഡ് പിളർന്നതിന്റെ കാരണമറിയുന്നതിനായി ഇവിടെ ഭൂമി കുഴിച്ചുള്ള പരിശോധനയാണ് ആരംഭിച്ചത്. യന്ത്രങ്ങൾ എത്തിച്ചാണ് ആഴത്തിൽ കുഴിച്ച് മണ്ണിന്റെ ഘടനയും കാഠിന്യവും പരിശോധിക്കുന്നത്. ഓരോ വർഷവും ഇതേ സ്ഥലത്ത് മാത്രം ഭൂമി പിളരുന്നതിന്റെ യഥാർഥ കാരണം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. തുടർന്നാണ് ശാസ്ത്രീയ ബലപ്പെടുത്തലിന് നിർദേശിക്കുക.

കണ്ണൂർ പി.ഡബ്ല്യു.ഡി. എൻജിനീയർമാരും ഊരാളുങ്കൽ പ്രതിനിധികളുമാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. അപകടാവസ്ഥയിലായതിനാൽ ഒരു മാസത്തിലേറെയായി ഇതുവഴിയുള്ള ഗതാഗതം പോലീസ് തടഞ്ഞിരിക്കയാണ്. എങ്കിലും അപകടക്കെണിയറിയാതെ നിരവധി ചെറുവാഹനങ്ങൾ ഇതുവഴി അരികുചേർന്ന് രാത്രി പോകുന്നുണ്ട്. മീറ്ററുകളോളം നീളത്തിൽ റോഡ് പിളർന്ന് പുഴ ഭാഗത്തേക്ക് തെന്നിമാറിയ നിലയിലാണ്.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി കാലവർഷം കനക്കുമ്പോൾ ഇവിടെ റോഡ് തകരുന്നതും പുഴയോരം ഇടിയുന്നതും പതിവാണ്. അപകടത്തെ തുടർന്ന് പയ്യാവൂർ ഭാഗത്തുനിന്ന് ഉളിക്കൽ-ഇരിട്ടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മുഴുവൻ ചമതച്ചാൽ - വാതിൽമട- മുണ്ടാനൂർ വഴിയാണ് പോകുന്നത്. എതിർ ഭാഗത്തു നിന്നുള്ള വാഹനങ്ങളും ഇതു വഴി പോകണം. റോഡിന് വീതി കുറവും വളവും ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ബദൽ മാർഗം വഴി എളുപ്പം പോകാനാവില്ല.

വേഗത്തിൽ പണി നടത്തി മലയോര ഹൈവേയിൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പരിശോധന കഴിഞ്ഞശേഷം മഴ കുറഞ്ഞയുടൻ പണി നടത്തി റോഡ് പൂർവസ്ഥിതിയിലാക്കുമെന്നാണ് അധികൃതർ പറയുന്നത്.

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha