എൻ ടി സി മില്ലുകൾ തുറന്നു പ്രവർത്തിക്കുക

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കക്കാട്: കോവിഡ് 19 ൻ്റെ പേരിൽ അടച്ചിട്ട കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ ടി സി മില്ലുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് കേരള ടെക്സ്റ്റൈൽ വർക്കേർസ് ഫെഡറേഷൻ (IN TUC) സംസ്ഥാന പ്രസിഡണ്ട് ശ്രി വിവി ശശീന്ദ്രൻ ആവശ്യപ്പെട്ടു, കക്കാട് എൻ ടി സി മിൽ ഗെയിറ്റിൽ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിൻ്റെ ആറാം ദിവസത്തെ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശശീന്ദ്രൻ, ലാഭകരമായി പ്രവർത്തിക്കുന്നതും നൂറു ശതമാനവും നവീകരിച്ച മില്ലാണ് നാല് മാസമായി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം അടച്ചിട്ടിരിക്കുന്നത്, മില്ല് തറന്നു പ്രവർത്തിക്കുന്നതോടൊപ്പം അടച്ചിട്ട കാലത്തെ മുഴുവൻ ആനുകൂല്യവും എല്ലാ വിഭാഗം തൊഴിലാളികൾക്കും നൽകണമെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു.കെ സി രാജേഷ് (CITU) അദ്ധ്യക്ഷത വഹിച്ചു, കെ മണിശൻ ( INTUC) ഡി രതീഷ് ബാബു (BM S) എ സുഹാസനൻ (NLO) തുടങ്ങിയവർ സംസാരിച്ചു, ശ്രീമതി ലത സമരാർത്ഥികൾക്ക് ഹാരാർപ്പണം നടത്തി എ വാസന്തി, എൻ അനില, സന്ധ്യ, ലിജ, നിന .കെ, സജിന തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha