കർണാടകയിൽനിന്ന് കടത്തിയ വീട്ടിത്തടി പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

02Sep2020മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വീട്ടിത്തടി മാക്കൂടം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ പിടികൂടിയപ്പോൾ

ഇരിട്ടി: കേരളത്തിലേക്ക് കടത്താൻശ്രമിച്ച വീട്ടിത്തടി മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടി. രണ്ടാഴ്ചക്കിടെ രണ്ടാംതവണയാണ് വീട്ടിത്തടി പിടികൂടുന്നത്. കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് ഇഞ്ചി ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഴ് കഷണം കൂറ്റൻ തടിയാണ് പിടിയൂടിയത്. മാക്കൂട്ടം റേഞ്ചർ പി.എൻ.അരുണിന്റെ നേതൃത്വത്തിൽ നടത്തിയ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കടത്താൻ ഉപയോഗിച്ച പിക്കപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്തു. പിടിയിലായ മരത്തിന് വിപണിയിൽ രണ്ടുലക്ഷം രൂപ വിലവരും.

പെരുമ്പാടി, മാക്കൂട്ടം പോലീസ് ചെക്ക്‌പോസ്റ്റുകൾ പിന്നിട്ടാണ് മാക്കൂട്ടം ചെക്ക് പോസ്റ്റിൽ വാഹനം എത്തിയത്. കഴിഞ്ഞമാസം 21-ന് പച്ചക്കറി ലോറിയിൽ കടത്തിയ നാല് ലക്ഷം രൂപയുടെ വീട്ടിത്തടിയും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ പിടികൂടിയിരുന്നു. തിരുവോണദിവസം രാവിലെ 7.30 ഓടെയാണ് ഇഞ്ചി കയറ്റിയനിലയിൽ പിക്കപ്പ് ജീപ്പ് എത്തിയത്.
വിശദമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനപാലകർ പിക്കപ്പ് ജീപ്പിന്റെ പുറകിലേക്ക് നീങ്ങിയതോടെ വാഹന ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ചീഞ്ഞ ഇഞ്ചി ആയിരുന്നു വീട്ടിത്തടികൾക്ക് മുകളിൽ നിറച്ചിരുന്നത്. ഡെപ്യൂട്ടി റേഞ്ചർ എച്ച്.വി.ഉമേഷ്, ഗാർഡ് കെ.ആർ.രമേശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

നേരത്തെ പഴം, പച്ചക്കറി വണ്ടികളിൽ നിരോധിത പാൻ ഉത്പന്നങ്ങളും മറ്റുമാണ് വീരാജ്‌പേട്ടയിൽനിന്ന്‌ വ്യാപകമായി കടത്തിക്കൊണ്ടുവന്നിരുന്നത്. കുടക് ജില്ലയിൽനിന്നും വിലപിടിപ്പുള്ള മരത്തടികൾ വ്യാപകമായി കേരളത്തിലേക്ക് കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha