കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 September 2020

കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രിതിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വളരെ ജാഗ്രതയോടെ നമ്മൾ ഓരോരുത്തവരും ഇതിനെ കൈകാര്യം ചെയ്യേണ്ട സമയമാണെന്നും മന്ത്രി അറിയിച്ചു

ലോകരാജ്യങ്ങൾ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുകയാണെന്നും, ആ സാഹചര്യം നമുക്കും പാഠമാകണമെന്നും മന്ത്രി പറയുന്നു. രോഗമുക്തി നിരക്കിൽ കേരളം പിന്നോട്ടാണെന്ന ആരോപണം തെറ്റാണെന്നും, പ്രതിരോധപ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ പരിശോധനകളുടെ എണ്ണവും കൂടുതലാണെന്ന് മന്ത്രി അറിയിച്ചു. മരണനിരക്ക് ഭീതിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തിയിട്ടില്ല. 656 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തെ അപേക്ഷിച്ച് മരണനിരക്ക് വളരെ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog