മഴക്കാലത്തും ലോറിവെള്ളത്തെ ആശ്രയിച്ച്‌ കുടുംബങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

27Sep2020കുറ്റ്യാട്ടൂർ പൊറോളത്തെ പി.വി.വിനോദന്റെ വീട്ടിൽ ലോറിയിൽ കുടിവെള്ളമെത്തിക്കുന്നു

കുറ്റ്യാട്ടൂർ: കോരിച്ചൊരിയുന്ന മഴയത്തും കുടിവെള്ളം ലോറിയിലെത്തിച്ചുകഴിയേണ്ട സ്ഥിതിയിലാണ് കുറ്റ്യാട്ടൂർ പൊറോളത്തെ പത്തോളം കുടുംബങ്ങൾ. പഞ്ചായത്തിലെ ഉയർന്ന പ്രദേശമാണിവിടം.

കുഴൽക്കിണർ കുഴിച്ച് പരാജയപ്പെട്ടവരാണ്‌ മിക്ക വീട്ടുകാരും. മട്ടന്നൂർ വെളിയമ്പ്രയിൽനിന്ന് വടുവൻകുളത്തെ സംഭരണിയിലെത്തിച്ച് വിതരണംചെയ്തിരുന്ന രീതിയാണ് കുറെക്കാലമായി ഉള്ളത്. ഇതാണ് ഇപ്പോൾ ഭാഗികമായി നിലച്ചിട്ടുള്ളത്. എന്നാൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പിന്റെ വിള്ളലിലൂടെ വെള്ളം ചോർന്നുപോകുന്നതും വെള്ളുവയൽ-വെങ്ങാറമ്പ് റോഡ് നവീകരണത്തിനിടെ പൈപ്പുകൾ എടുത്തുമാറ്റിയതുമാണ് വെള്ളം വിതരണത്തിന് തടസ്സമാകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

വയലുകളിലൂടെയുള്ള പഴയ പൈപ്പുകളുടെ വിള്ളലിലൂടെ വെള്ളം ചോർന്നുപോകുന്നത് മനസ്സിലാക്കാനാവാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ജി.ഐ. പൈപ്പുകൾ മാറ്റിയിടുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്നുമാണറിയുന്നത്.

കൊളച്ചേരി പദ്ധതിയുടെ കീഴിൽ ആറായിരത്തോളം ഗാർഹിക ഉപഭോക്താക്കളാണുള്ളത്. പദ്ധതി നടപ്പാക്കുമ്പോൾ ഇത് ആയിരത്തിനടുത്ത് മാത്രമായിരുന്നു. ഉപഭോഗം കൂടിയതിനനുസരിച്ച് പമ്പിങ്‌ ഇല്ലാത്തതും പ്രശ്നം ഉണ്ടാക്കുന്നുണ്ട്. പൊറോളത്തെ തട്ടിൽ നാരായണൻ, എം.ശാരദ, കണ്ടമ്പേത്ത് പ്രശാന്തൻ, കെ.വി.നാരായണി, സി.മോഹനൻ തുടങ്ങിയവരാണ് പൈപ്പുവെള്ളം ലഭ്യമാകാതെ വിഷമത്തിലായത്. വേനൽക്കാലമായാൽ ഈ പ്രദേശത്തെ മിക്ക വീടുകളിലും ലോറിവെള്ളത്തെ ആശ്രയിക്കേണ്ടി വരാറുണ്ടെന്നാണ് റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ എം.ഗോവിന്ദൻ പറയുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha