ക്വാറന്റൈൻ കാലാവധി പകുതിയായി കുറച്ചു; ഇനി മുതൽ ഏഴ് ദിവസം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 September 2020

ക്വാറന്റൈൻ കാലാവധി പകുതിയായി കുറച്ചു; ഇനി മുതൽ ഏഴ് ദിവസം

സംസ്ഥാനത്ത് ക്വാറന്റൈൻ ഇന്ന് മുതൽ ഏഴ് ദിവസമാക്കി കുറച്ചു. വിദേശത്ത് നിന്ന് വരുന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും 7 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. 14 ദിവസമെന്നതാണ് പകുതിയാക്കി കുറച്ചത്.
സംസ്ഥാനത്ത് എത്തിയതിന്റെ ഏഴാം ദിവസം കൊവിഡ് പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. എങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ കഴിയുന്നതാണ് കൂടുതൽ നല്ലതെന്നും നിർദേശിച്ചിട്ടുണ്ട്.

ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവർ 14 ദിവസത്തെ കാലാവധി പൂർത്തിയാക്കണം. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങൾക്കും മറ്റും കുറച്ചു ദിവസത്തേക്ക് എത്തുന്നവർ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നും ഉത്തരവ് ഇറങ്ങിയിരുന്നു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog