നടുവനാട് നിടിയാഞ്ഞിരത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതും ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് പാർടി ചാവശ്ശേരി ലോക്കൽ കമ്മിറ്റി. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 September 2020

നടുവനാട് നിടിയാഞ്ഞിരത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതും ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് പാർടി ചാവശ്ശേരി ലോക്കൽ കമ്മിറ്റി.

നടുവനാട് നിടിയാഞ്ഞിരത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റതും ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് പാർടി ചാവശ്ശേരി ലോക്കൽ കമ്മിറ്റി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ പിടികൂടണം.സ്ഫോടനത്തിൽ പരിക്കേറ്റ രാജേഷിന് പാർടിയുമായി ബന്ധമില്ല. ഇയാൾക്കൊപ്പം ആർഎസ്എസുകാരനായ മട്ടന്നൂർ കൊതേരിയിലെ സന്ദീപും നടുവനാട്ടെ രജിത്തും പൊലീസ് പിടിയിലാണ്.  പ്രദേശത്ത് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും  അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കണം. സംഭവമുണ്ടായ ഉടനെ വിഷയം പാർടിക്ക് മേലെ ചാരി' രാഷ്ട്രീയവൽക്കരിച്ച് കള്ള പ്രചരണം തുടങ്ങിയവരുടെ  നിലപാട് ദുരുഹമാണ്. തത്സമയം വാർത്താ ചാനൽ സംഘത്തെയടക്കം സ്ഥലത്തെത്തിച്ച് സിപിഐ എം  വിരുദ്ധ പ്രചാരണം തുടങ്ങാനിരുന്നവർക്കെതിരെ  ജനങ്ങളിലുണ്ടായ പ്രതിഷേധം നിലവിൽ അരങ്ങേറുന്ന വലതുപക്ഷ മാധ്യമ നിലപാടിലുള്ള രോഷമാണ്. സ്ഫോടന വിഷയം ഹീനമായ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും പാർടി ലോക്കൽ സെക്രട്ടറി വി വിനോദ് കുമാർ ആവശ്യപ്പെട്ടു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog