കണ്ണൂര്‍ സ്വദേശി എ.മൂസ ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജിദ്ദ- സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ സജീവ പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ സ്വദേശി എ. മൂസ (62) വാഹനാപകടത്തില്‍ മരിച്ചു.
ജോലി സ്ഥലമായ ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ചൊവ്വാഴ്ച രാവിലെ വാഹനമിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സുലൈമാന്‍ ഫഖീഹ് ആശുപത്രിയിലാണ് മരിച്ചത്.ദീർഘകാലം സൗദി കേബിളിലാണ് ജോലി ചെയ്തിരുന്നത്. തനിമ ജിദ്ദ സൗത്ത് സോണ്‍ പ്രവര്‍ത്തക സമതി അംഗമായിരുന്നു.കണ്ണൂർ ജില്ലാ വെല്‍ഫെയർ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്‍റാണ്. കണ്ണൂർ ജില്ലാ അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു. ജിദ്ദ അക്ഷരം, മാനവീയം തുടങ്ങിയ കൂട്ടായ്മകളില്‍ സജീവമായിരുന്നു.
കണ്ണൂര്‍ താണയിലെ പരേതനായ ആലക്കലകത്ത് ഹംസയുടേയും റാബിയയുടെയും മകനാണ്.
ഭാര്യ-റുക്‌സാന. മക്കള്‍- റയ്യാന്‍ മൂസ, നൗഷിന്‍ മൂസ, അബ്ദുല്‍ മുഈസ്, റുഹൈം. മരുമക്കള്‍- സുഫൈറ നാസർ, തന്‍സീർ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha