ശാരീരികമായി പീഡിപ്പിച്ചു, ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; മിലിട്ടറി ഓഫീസർക്കെതിരെ കേസെടുത്ത് പൊലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊച്ചി: മിലിട്ടറി ഓഫീസർക്കെതിരെ പരാതിയുമായി യുവതി. ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള മിലിട്ടറി ഓഫീസിലെ ലൈംഗിക പീഡനത്തിൽ കേസെടുത്ത് പോലീസ്. കൊച്ചിയിലെ ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ശാർദേഷ് ചന്ദ്രയ്‌ക്കെ തിരെയാണ് യുവതിയുടെ പരാതിയെ തുടർന്ന് ഹാർബർ പോലീസ് കേസെടുത്തത്. ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്‌ജീവനക്കാരുടെ മുന്നിൽ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി വ്യക്തമാക്കിയത്.

ജൂൺ 29 മുതൽ ജൂലൈ 24 വരെ മിലിട്ടറി എഞ്ചിനീയറിംഗ് ഓഫീസിലും കട്ടാരി ബാഗിലും വച്ച് ശാർദേഷ് ചന്ദ്ര ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. നിലവിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസിലെ അഞ്ച് വനിതാ ഉദ്യോഗസ്ഥർ വിഷയത്തിലെ പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ശാർദേഷ് ചന്ദ്ര മുൻകൂർ ജാമ്യത്തിന് കോടതിയിൽ അപേക്ഷിച്ചിട്ടുണ്ടെന്നും വിവരം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha