വൈവിധ്യത്തനിമയിൽ രാജീവന് മികവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പട്ടുവം:പ്രാദേശിക ജനപ്രതിനിധികൾക്കായി കേന്ദ്ര പഞ്ചായത്തീരാജ്‌ മന്ത്രാലയം നടത്തിയ ഓൺലൈൻ പരിശീലന പരിപാടിയിൽ മാതൃകാ പഞ്ചായത്ത്‌ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ കണ്ണൂരുകാരനും. പട്ടുവം പഞ്ചായത്തിലെ 10-ാംവാർഡ്‌ അംഗം രാജീവൻ കപ്പച്ചേരിയാണിത്. പഞ്ചാബിലെ ബഡാപിന്ദ്‌ പഞ്ചായത്ത്‌ അംഗം അജിതാകുമാരിയാണ് മറ്റൊരാൾ.

വക്കീൽപ്പണിക്കിടയിലൂടെ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിനറങ്ങിയ രാജീവൻ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറികൂടിയാണ്‌. പട്ടുവം പഞ്ചായത്തിലെ കൂത്താട്‌ വാർഡിൽ രാജീവൻ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ്‌ അഖിലേന്ത്യാടിസ്ഥാനത്തിൽ കൂടുതൽ മാർക്ക്‌ ലഭിച്ചത്‌.

കാട്ടുപൊന്തകൾ വളർന്ന ഭൂമി നെൽകൃഷിക്കനുയോജ്യമാക്കിയത്‌, സ്വന്തം പണം ചെലവാക്കി 53 സെന്റ്‌ സ്ഥലം വാങ്ങി ചെറുപ്പക്കാർക്ക്‌ കളിക്കാൻ ഗ്രൗണ്ട്‌ ഒരുക്കിയത്‌, എല്ലാ വീട്ടിലും ജപ്പാൻ കുടിവെള്ളമെത്തിച്ചത്‌, മികച്ച അങ്കണവാടി നിർമിച്ചത്‌, സ്വന്തം പിതാവ്‌ അന്ത്യവിശ്രമംകൊള്ളുന്ന ഭൂമിയിൽ സാസ്കാരികനിലയം പടുത്തുയർത്തിയത്‌ തുടങ്ങി വൈവിധ്യം നിറഞ്ഞ പ്രവർത്തനങ്ങളിൽ സജീവമാണ്‌ രാജീവൻ.

ദശാബ്ദങ്ങളായി പഞ്ചായത്ത്‌ ഭരിക്കുന്നത്‌ സി.പി.എമ്മാണെങ്കിലും സ്വന്തം ഗ്രാമത്തിന്റെ വികസനത്തിനുവേണ്ടി ഹൈക്കോടതിവരെ കേസ്‌ നടത്താൻ മടിയില്ല. സ്വന്തം വാർഡിൽ രാജീവന്‌ സ്ഥിരം ഓഫീസുമുണ്ട്‌.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറൽ ഡെവലപ്പ്‌മെന്റ്‌ പഞ്ചായത്ത്‌ അംഗങ്ങളുടെ നൈപുണ്യപരിശീലനത്തിനായി പദ്ധതി നടപ്പാക്കുന്നുണ്ട്‌. ഓൺലൈനിൽ പരിശീലന പദ്ധതിയും തയ്യാറാക്കി. വ്യവസായം, കൃഷി, ഊർജം, സ്ത്രീശാക്തീകരണം ശിശുസൗഹൃദം എന്നീ വിഷയങ്ങളിലാണ്‌ പരിശീലനം. ഈ പരിശീലന പദ്ധതിയിൽ റോൾമോഡലായി അവതരിപ്പിക്കുന്നത്‌ രാജീവനെയും പഞ്ചാബിലെ യുവതിയെയുമാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ കയർ ഭൂവസ്ത്രം ഉപയോഗിച്ച്‌ ബണ്ട്‌ നിർമാണം നടത്തിയതിന്‌ പട്ടുവം പഞ്ചായത്തിന്‌ അവാർഡ്‌ ലഭിച്ചിരുന്നു. ഈ പദ്ധതിക്കുവേണ്ടി കൂടുതൽ ബണ്ട്‌ നിർമിച്ചത്‌ രാജീവന്റെ നേതൃത്വത്തിൽ കൂത്താട്‌ ഗ്രാമത്തിലാണ്‌. മത്സ്യകൃഷി മേഖലയിലും പട്ടുവം പഞ്ചായത്ത്‌ സമ്മാനിതമായപ്പോൾ ഭൂരിഭാഗം മത്സ്യകൃഷിയും നടന്നത്‌ കൂത്താട്‌ പുഴയോരത്താണ്‌. കൂത്താട്‌ പാടശേഖരസമതി പ്രസിഡന്റ്‌ പട്ടുവം അഗ്രി കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലയിലെല്ലാം രാജീവൻ സജീവമാണ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha